Connect with us

News

വിവാഹ തലേന്ന് വാക്കുതര്‍ക്കത്തെ തുടര്‍ന്നു യുവാവിനെ കാർ കയറ്റി കൊന്നു !

Published

on

കഴിഞ്ഞ ദിവസം കായങ്കുളം ഹൈവേ പാലസ് ബാറിന് മുൻപിലായിരുന്നു സംഭവം കരീലക്കുളങ്ങര, പുത്തന്‍പുരക്കല്‍ ഷമീര്‍ ഖാന്‍ (25) ആണ് മരണപ്പെട്ടത്. ബാർ അടച്ച ശേഷം മദ്യം വാങ്ങാൻ എത്തിയ പ്രതികളുമായി ഷമീർ വാക്കുകയറ്റമുണ്ടായി ഇതിനെ തുടർന്ന് ഷമീറിന്റെ തലയിൽ ബിയർ ബോട്ടിൽ കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട ഷമീറിന്റെ തലയിലൂടെ കാർ കയറ്റുകയായിരുന്നു സംഭവത്തിന് ശേഷം കാറുമായി കടന്നു കളഞ്ഞ പ്രതികളെ പോലീസ് കിളിമാനൂരിൽ നിന്ന് പിടികൂടി. കാറിന്റെ നമ്പർ പ്ലേറ്റ് സുംഭവസ്ഥലത്തു നിന്നും കിട്ടിയതാണ് പ്രീതികളെ പിടികൂടാൻ സഹായകരമായത്.

അന്യൂഷണത്തിൽ കാർ വാടകക്ക് എടുത്തതാണെന്നും മനസിലാക്കാൻ സാധിച്ചു തെക്ക് വലിയവീട്ടില്‍ ഷിയാസിനെ (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മറ്റു പ്രീതികൾക്കായുള്ള അന്യൂഷണം നടക്കുകയാണ്.ഇന്ന് ഷമീനിന്റെ വിവാഹം കൂടിയായിരുന്നു.

Continue Reading

News

നമ്മൾ ഓരോരുത്തരും മാതൃകയാക്കേണ്ട വെക്തി നൗഷാദ് മുഖ്യമന്ത്രി !

Published

on

ഇക്കഴിഞ്ഞ പ്രളയകാലത്തിൽ ജനങ്ങളുടെ മനസിൽ കയറിക്കൂടിയ ഒരു വ്യക്തിയാണ് നൗഷാദ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക് താൻ ഓണക്കച്ചവടത്തിനായി വിൽപ്പനക്ക് വെച്ചിരുന്ന തുണിത്തരങ്ങൾ നൽകിയായിരുന്നു നൗഷാദ് മാതൃകയായത്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൗഷാദിനെ കണ്ടകാര്യം അറിയിച്ചത് ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എറണാകുളത്തു എത്തിയ പിണറായി വിജയൻ നൗഷാദിനെ കാണണം എന്ന് പറയുകയായിരുന്നു ഇതിനെ തുടർന്ന് ഇരുവരും ഗസ്റ്റ്ഹൗസിൽ വെച്ച് കാണുകയായിരുന്നു. മുഖ്യമന്ത്രി നൗഷാദിനെ ചേർത്ത് നിർത്തി സുഖവിവരങ്ങൾ  തിരക്കി

മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റ് :

എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പ്രളയബാധിതർക്കായി തുണിത്തരങ്ങൾ സംഭാവനചെയ്‌ത വഴിയോരക്കച്ചവടക്കാരൻ നൗഷാദിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്‌. ഗസ്‌റ്റ്‌ഹൗസിലെത്തിയ
നൗഷാദിനെ ചേർത്തുനിർത്തി. സ്‌നേഹപൂർവം കുശലം തിരക്കി. ചെയ്‌ത നല്ലകാര്യത്തിന്‌ പ്രശംസിച്ചു.

കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പിരിയുമ്പോൾ നൗഷാദിനെ പുറത്തുതട്ടി യാത്രയാക്കി.
ദുരിതബാധിതർക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെപ്പോലുള്ളവർ നൽകുന്ന ഊർജം ചെറുതല്ല.

എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പ്രളയബാധിതർക്കായി തുണിത്തരങ്ങൾ സംഭാവനചെയ്‌ത…

Gepostet von Pinarayi Vijayan am Sonntag, 25. August 2019

Continue Reading

News

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ തല്ലിക്കൊന്ന് കടലിൽ കെട്ടി താഴ്ത്തി

Published

on

പറവൂർ മനു കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റിലായിരിക്കുകയാണ് പറവൂർ സ്വതേക്ഷി തന്നെയായ ഓമനക്കുട്ടനെയാണ് പോലീസ് അറസ്റ് ചെയ്തത് ഇതിന് മുൻപ് പത്രോസ്, സൈമണ്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു പത്രോസ്, സൈമണ്‍ നൽകിയ മൊഴിയിലാണ് ഓമനകുട്ടനെ പിടികൂടിയത് കല്ലും ബിയർ ബോട്ടിലും ഉപയോഗിച്ച് തലക്കടിച്ചു കൊന്നശേഷം കടലിൽ കെട്ടിതാഴ്ത്തുക എന്നായിരുന്നു  പത്രോസ്, സൈമണ്‍ എന്നിവർ പറഞ്ഞ മൊഴി.

കേസിൽ പ്രതിയായവരും മനുവും നിറവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരാണെന്നും പോലീസ് രേഖപെടുത്തി മനുവിന്റെ മൃതദേഹത്തിനായി ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്.

Continue Reading

News

വിശന്നു വളഞ്ഞുവന്ന നായക്ക് ആഹാരത്തിന് പകരം വെടിയുണ്ടകൾ !

Published

on

കുറച്ചുനാൾക്ക് മുൻപാണ് അവിഹിതം ആരോപിച്ചു തന്റെ വളർത്തുനായയേ ഉടമ തെരുവിൽ ഉപേക്ഷിച്ചതായി കേട്ടറിഞ്ഞത് അതിനു പുറമെയാണ് മറ്റൊരു നായയുടെ അവസ്ഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സാഹിത്യകാരിയായ ശ്രീദേവി എസ് കാർത്തികയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നത്. എയർ ഗൺ കൊണ്ടാണ് ആഹാരം തടിയെത്തിയ നായയെ വെടിവെച്ചു വീഴ്ത്തിയത് പരിശോധനയിൽ നായ ദിവസങ്ങളായി ആഹാരം കഴിച്ചിട്ടെന്നും മൂന്നു പെല്ലറ്റുകളും കണ്ടെടുക്കാൻ സാധിച്ചു തുളച്ചുകയറിയ ഉണ്ടകൾ നായയുടെ നട്ടലിൽ ആണ് ക്ഷതമേൽപ്പിച്ചത് ശിഷ്ടകാലം നായ തലച്ചുകയറിയ ഉണ്ടകളുമായി ജീവിക്കണം എന്നാണ് അറിയാൻ സാധിച്ചത്.

ഇതിൽ നിന്നും ഒരു ഉണ്ട മാത്രം പുറത്തെടുക്കാനാണ് ഡോക്ടറിന് കഴിഞ്ഞത് ദിനം പാടി ഭഷ്യ മൃഗങ്ങളെ വേട്ടയാടാൻ എത്തുന്ന ഒരു വെക്തിയാണ് ഈ ക്രൂരത കാണിച്ചതെന്ന് നാട്ടുകാർ പറന്നു കൂടാതെ ഇയാളുടെ കൂടെ ഒരു കുട്ടിയും ഉണ്ടാകും എന്ന് പറയുന്നത് ഈ കുട്ടിയേയും വെടിവെക്കാൻ പാടിപ്പാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞതായി കുറിപ്പിൽ പറയുന്നു

ശ്രീദേവിയുടെ പോസ്റ്റിന്റെ പൂർണ രൂപം :

വിളിച്ചപ്പോൾ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോർത്താവാം
കിട്ടിയത് അതിവേഗതയിൽ വന്ന മൂന്നു വെടിയുണ്ടകളാണ് .ഇടതു നെഞ്ചിൽ മൂന്നു തുളകൾ .ഒരു പെല്ലറ്റ് നട്ടെല്ല് തുളച്ചു .മറ്റു രണ്ടെണ്ണം കശേരുക്കളും . ഇനി അരയ്ക്ക് താഴേക്കു അനങ്ങില്ല .ഒന്നുമറിയില്ല ..
ഇന്ന് രാവിലെ PFA സെക്രട്ടറി Lata Latha Indira യ്ക്ക് വന്ന ഫോൺ സന്ദേശം ഇങ്ങിനെയായിരുന്നു തിരുവനന്തപുരം പൂജപ്പുര ചാടിയറയിൽ residential lane ൽ ഒരു നായയെ ആരോ എയർ ഗൺ ഉപയോഗിച്ചു വെടി വച്ചിട്ടിരിക്കുന്നു .നായ വേദന സഹിക്കാതെ ഇഴഞ്ഞു നടക്കുന്നു ..അറിഞ്ഞയുടൻ PFA റെസ്ക്യൂ ടീം നായയെ PMG വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു.

Dr. Suman Somanന്റെ ന്റെ വിശദമായ പരിശോധനയിൽ “An x ray radiograph revealed 3radio opaque material which may be metal pellets of air gun shot,one over the dorsal neck region ,2over spinal canal area at a distance of 6cm apart.,…caused ..by an object at extreme speed which may be due to air gun shot”എന്ന് രേഖപെടുത്തുന്നു ..ഈ മൂന്നു പെല്ലറ്റ്റുകളിൽ ഒരെണ്ണം മാത്രമാണ് എടുത്തു മാറ്റാൻ കഴിയുന്ന അവസ്ഥയിലുള്ളത് .പക്ഷെ ദിവസങ്ങളായി പട്ടിണി കിടന്ന് വയറൊട്ടിയ നായക്ക് ഒരു സർജറി താങ്ങാനുള്ള ആരോഗ്യം ഇല്ല എന്ന് രക്ത പരിശോധനയിൽ തെളിഞ്ഞത് കൊണ്ട് അരയ്ക്ക് താഴെ തളർന്ന നായ ,നട്ടെല്ലിൽ തുളഞ്ഞിരിക്കുന്ന പെല്ലെറ്റുകളുമായി ശേഷ കാലം ജീവിക്കേണ്ടി വരും ..ഭാഗ്യമുണ്ടെങ്കിൽ മരിക്കും

നായയുടെ വിവരം അറിയിച്ച ചാടിയറ സ്വദേശി രാഹുലും സമീപവാസികളും പറയുന്നത് കഴിഞ്ഞ മാസവും നായകൾക്കെതിരെ ഇത്തരം ആക്രമണം നടന്നുവെന്നാണ് .ഏറ്റവും ഞെട്ടിക്കുന്ന കാര്യം ആക്ടിവ പോലെ തോന്നിക്കുന്ന ഒരു സ്കൂട്ടറിന്റെ മുൻപിൽ ഒരു ചെറിയ കുട്ടിയെയും കൊണ്ട് വരുന്ന ഒരാളാണ് ഈ ക്രൂരത ചെയ്യുന്നത് എന്നും കുട്ടിയെ കൊണ്ട് വെടി വെയ്പ്പിക്കുന്നുണ്ട് എന്നുമാണ് ..എന്ന് വച്ചാൽ കൊല്ലാൻ ആരോ കുട്ടിയെ പരിശീലിപ്പിക്കുന്നു എന്ന് .ജീവികളുടെ സുരക്ഷിതത്വം മാത്രമല്ല ഈ കുട്ടിയെ ആ ക്രിമിനൽ പിതാവിൽ നിന്നു രക്ഷിക്കാൻ വേണ്ടിയും അടിയന്തിരമായി ഇത് ചെയ്യുന്ന ആളെ കണ്ടെത്തേണ്ടതാണ് .എല്ലാ വിവരങ്ങളും കാണിച്ചു People For Animals പൂജപ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ആർക്കെങ്കിലും തരാൻ ഉണ്ടെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ ബന്ധപെടുക .

കിളികളെയും മൃഗങ്ങളെയും വേണമെങ്കിൽ ക്ളോസ് റേഞ്ചിൽ മനുഷ്യരെയും അപായപ്പെടുത്തുവാനും കൊല്ലുവാനും കഴിയുന്ന എയർ ഗണ്ണുകൾ കിട്ടാൻ ഒരു പ്രയാസവുമില്ല .കേരളത്തിൽ അതിനു ലൈസൻസ് വേണമെങ്കിലും ഇല്ലെങ്കിലും ഓൺലൈനിൽ ആർക്കും ഓര്ഡര് ചെയ്യാവുന്ന അവസ്ഥയാണ് .മറ്റു ജീവികളെ ദ്രോഹിക്കാനായി മാത്രം മനുഷ്യൻ കൈവശം വയ്ക്കുന്ന ഈ ആയുധം പ്രയോഗിക്കുന്നതിൽ എന്തെങ്കിലും കർശനമായ വ്യവസ്ഥ അടിയന്തിരമായി ഉണ്ടാവേണ്ടതാണ്

പോലീസിന്റെ നിരീക്ഷണത്തിലാണ് ഈ കേസ് .നായയ്ക്ക് മേൽ പരിശീലനം നടത്തുന്നത് ആരുമാകാം .എന്ത് ഉദ്ദേശത്തിലുമാകാം .അത് തെളിയിക്കേണ്ടത് പോലീസും നിയമവുമാണ്.വ്യക്തമായി അറിയുന്നത് വരെ ഈ സംഭവത്തെ ഒരു രാഷ്ട്രീയ/വർഗീയ സംഘടനയും മറ്റൊന്നിനു നേരെ വിരൽ ചൂണ്ടാൻ ദുരുപയോഗം ചെയ്യരുത് .

നായയെ ഞങ്ങൾ “വീരൻ “എന്ന് വിളിക്കുന്നു .ഒരു നാടൻ തെരുവ് നായയുടെ എല്ലാ സഹന ശക്തിയും അതിജീവന ത്വരയും അവൻ കാണിക്കുന്നു ണ്ട് .ഇപ്പോൾ വീരൻ PFA ഷെൽറ്ററിൽ ചികിത്സയിലാണ് .അവൻ നടത്തുന്ന യുദ്ധത്തിന് സഹായമായി ,വേദന അവസാനിച്ചു കിട്ടാൻ , ഒരു ശുഭ ചിന്ത നേരുക

https://www.facebook.com/groups/211555585962793/permalink/728098254308521/

Continue Reading

Latest

Ads

Trending